---
title: "അമിത് ഷായെ തടഞ്ഞതിൽ പ്രതിഷേധം ;  മാഹിയിൽ ബി ജെ പി പ്രകടനം നടത്തി"
english_title: ": BJP Protest Mahe Against Youth Congress Black Flag To Amit Shah"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384606/ bjp-protest-mahe-amit-shah-black-flag-row"
published_at: "2026-09-28T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba95e81548a_Untitled-2_copy.jpg"
keywords: ["Amit Shah Mahe Protest", "BJP Mahe", "Youth Congress Black Flag", "Puducherry BJP"]
---

# അമിത് ഷായെ തടഞ്ഞതിൽ പ്രതിഷേധം ;  മാഹിയിൽ ബി ജെ പി പ്രകടനം നടത്തി

> **Lead Summary:** മാഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.യാതൊരു പ്രകോപനവും ഇല്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടഞ്ഞ കോൺഗ്രസ്സിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് മാഹിയിൽ നടന്നത്

## Article Content

മാഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.യാതൊരു പ്രകോപനവും ഇല്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടഞ്ഞ കോൺഗ്രസ്സിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് മാഹിയിൽ നടന്നത്

കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിച്ച് മാഹി പാലം, മാഹിമെയിൻറോഡ് വഴി മാഹി മുൻസിപ്പാൽ മൈതാനിയിൽ സമാപിച്ചു. ബി ജെ പി പുതുച്ചേരി സംസ്ഥാന സമിതി അംഗം അങ്കവളപ്പിൽ ദിനേശൻ, മണ്ഡലം ജനറൽ സിക്രട്ടറി മഗനീഷ് മഠത്തിൽ, ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ, തലശ്ശേരി മണ്ഡലം സിക്രട്ടറി അനീഷ് കൊള്ളുമ്മൽ, മണ്ഡലം ട്രഷറർ അനീഷ് കൊളവട്ടത്ത്, ജയസൂര്യ ബാബു ഹരിദാസ് പനത്തറ, ലീന പ്രദീപ്, കെ.കെ ബാബുരാജ് നേതൃത്വം നൽകി.

English Summary: BJP workers held a protest march in Mahe condemning Youth Congress workers showing black flags to Union Home Minister Amit Shah. The march started from Kallayi Angadi via Mahe Bridge and Mahe Main Road and ended at Mahe Municipal Ground. BJP Puducherry state committee member Ankavalappil Dineshan and other local leaders led the protest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384606/ bjp-protest-mahe-amit-shah-black-flag-row)